ന്യൂഡൽഹി : ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 42 പൈസയും ഡീസലിന് 41 പൈസയും കുറഞ്ഞു. ആറ് ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 2.31 രൂപയും ഡീസലിന് 2.45 രൂപയുമാണ് കുറഞ്ഞത്. ആഗോള തലത്തില്‍ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. വരും ദിനങ്ങളില്‍ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ വില കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75.98 രൂപയാണ്.
ഡീസലിന് 72.53 രൂപയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.34 രൂപയും ഡീസില്‍ 73.93 രൂപയുമാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 76.32 രൂപയും ഡീസലിന് 72.87 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 74.07 രൂപയാണ്. ഡീസലിന്റെ വില 68.89 രൂപയാണ്. മുംബൈയില്‍ പെട്രോളിന്റെ വില 79.62 രൂപയും ഡീസലിന്റെ വില 72.13 രൂപയുമാണ്.
Post Your Comments