Latest NewsKeralaNewsIndia

പെട്രോള്‍ ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ വേണ്ട: ചര്‍ച്ച വേണ്ടെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍

ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരേ നേരത്തെ കേരളം പരസ്യമായി രംഗത്തുവന്നിരുന്നു

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ ഒറ്റക്കെട്ടായി എതിര്‍പ്പറിയിച്ച് സംസ്ഥാനങ്ങള്‍. ലക്നൗവിൽ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നുമായിരുന്നു കേരളം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളുടെയും നിലപാട്. നേരത്തെ പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന വിഷയം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയാണ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്.

അതേസമയം, ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഹൈക്കോടതി നിര്‍ദേശപ്രകാരം വിഷയം പരിഗണിച്ചെന്ന് വരുത്തിതീര്‍ക്കുക മാത്രമാണ് ചെയ്തത്. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങള്‍ ഒരുമിച്ച് ആവശ്യം ഉന്നയിച്ചതോടെ വിഷയം പിന്നീട് പരിഗണിക്കാനായി കൗണ്‍സില്‍ മാറ്റിവെച്ചു.

ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഉപയോഗിച്ച് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനൊരുങ്ങി യുഎസ്

ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരേ നേരത്തെ കേരളം പരസ്യമായി രംഗത്തുവന്നിരുന്നു. നികുതിവരുമാനം നഷ്ടപ്പെടുമെന്ന ആശങ്കയെ തുടർന്ന് കൗണ്‍സില്‍ യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളും സമാനമായ നിലപാടെടുക്കുകയായിരുന്നു. ഇതോടെ ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button