ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേന്ദ്രം വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.
അതേസമയം ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഇപ്പോൾ ഇത്രയും തുക വെട്ടിക്കുറച്ചാലും, പെട്രോൾ വില മിക്ക സ്ഥലങ്ങളിലും 100 രൂപയിൽ കൂടുതലായിരിക്കും, കാരണം നിലവിലെ വില മിക്കവാറും എല്ലായിടത്തും 105 രൂപയിൽ കൂടുതലും മിക്ക സംസ്ഥാനങ്ങളിൽ 110 രൂപയിൽ കൂടുതലുമാണ്.
Post Your Comments