കൊച്ചി: ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ പട്ടികയില്‍ വി ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഇടം നേടി. സാമ്പത്തിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ വലിയ പങ്കാണ് ചിറ്റിലപ്പിള്ളിയെ ഫോബ്സ് മാഗസിനില്‍ ഇടം നേടാനായി യോഗ്യനാക്കിയത്. ഏഷ്യയില്‍ നിന്നുളള 40 പേരിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് പുനീത് ഡാല്‍മിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോര്‍ ലല്ല, സുനില്‍ മിത്തല്‍, നന്ദന്‍ നിലേകനി, അഭിഷേക് പൊഡര്‍ എന്നീ വ്യവസായികളും ഫോബ്സ് മാഗസിനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2011 ല്‍ അദ്ദേഹം വൃക്ക ദാനം ചെയ്തതും അവയവ ദാനം പ്രോല്‍സാഹിപ്പിക്കാന്‍ തുടര്‍ന്ന് നടത്തിയ മഹത്തരമായ പ്രവര്‍ത്തനങ്ങളും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെയുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ഫോബ്സ് മാഗസിന്‍ അധികൃതര്‍ പരിഗണിച്ചത്.
Post Your Comments