രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി- ഗാർഡ്. കണക്കുകൾ പ്രകാരം, 986.14 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 8.7 ശതമാനമാണ് വരുമാന വളർച്ച. കൂടാതെ, സംയോജിത അറ്റാദായം 59.40 കോടി രൂപയിൽ നിന്ന് 43.66 കോടി രൂപയായി ഉയർന്നു.
രണ്ടാം പാദത്തിൽ വളർച്ച കൈവരിച്ചതോടെ കഴിഞ്ഞ മൂന്നുവർഷത്തെ സംയോജിത വാർഷിക വളർച്ച നിരക്കും ഉയർന്നിട്ടുണ്ട്. ഇതോടെ, സംയോജിത വാർഷിക വളർച്ചാ നിരക്ക് 16.5 ശതമാനത്തിലെത്തി. ഗൃഹോപകരണ രംഗത്ത് മികച്ച വിൽപ്പനയാണ് ഇത്തവണ നടന്നിട്ടുള്ളത്. ഇത് വരുമാനം കൂടാൻ പ്രധാന കാരണമായി.
Also Read: നിത്യേന കശുവണ്ടി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയണം ഇക്കാര്യങ്ങൾ
കഴിഞ്ഞ ഏതാനും മാസങ്ങളായി മറ്റു വിഭാഗങ്ങളിലെ ഉൽപ്പാദന ചിലവിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും വളർച്ച നിലനിർത്താൻ വി- ഗാർഡിന് സാധിച്ചിട്ടുണ്ട്. അതേസമയം, രണ്ടാം പാദത്തിൽ കോപ്പർ വിലയിടിവ് കാരണം വില കൂടിയ വയറുകൾ കുറഞ്ഞ വിലയ്ക്കാണ് വിൽക്കേണ്ടി വന്നിട്ടുള്ളത്.
Post Your Comments