KeralaLatest NewsNewsBusiness

വി-ഗാർഡ് അറ്റാദായം പ്രഖ്യാപിച്ചു

മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളാണ് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

വി-ഗാർഡിന്റെ 2021-22 സാമ്പത്തിക വർഷം നാലാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. 89.58 കോടി രൂപയാണ് സംയോജിത അറ്റാദായം കൈവരിച്ചത്. മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളാണ് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിൽ 31 ശതമാനമാണ് ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തിയത്. മുൻവർഷം ഇതേ കാലയളവിൽ 68.39 കോടി രൂപയായിരുന്നു അറ്റാദായം.

Also Read: പോലീസ് സ്റ്റേഷൻ ആക്രമണം: പ്രതികളുടെ വീട് ഇടിച്ചു നിരത്തി ആസം പോലീസും ഭരണകൂടവും

2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന വരുമാനം 3,498.17 കോടി രൂപയാണ്. മുൻവർഷത്തെ 2,721.24 കോടി രൂപയിൽ നിന്ന് 28.55 ശതമാനമാണ് പ്രവർത്തന വരുമാനത്തിലെ വർദ്ധനവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button