വി-ഗാർഡിന്റെ പുതിയ സോൾസ്മാർട്ട് ഓൺ ഗ്രിഡ് സോളാർ ഇൻവെർട്ടർ വിപണിയിൽ അവതരിപ്പിച്ചു. നൂതന സംവിധാനങ്ങളാണ് ഈ ഇൻവെർട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സിംഗിൾ ഫേസ്, ത്രീ ഫേസുകളിൽ ലഭ്യമായ ഈ ഇൻവെർട്ടറിന് മൈനസ് 25 ഡിഗ്രി മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയുളള താപനിലയിൽ പ്രവർത്തിക്കാൻ സാധിക്കും.
വൈദ്യുതി ഉൽപ്പാദനം തത്സമയം നിരീക്ഷിക്കാൻ കഴിയും. കൂടാതെ, വൈഫൈ ഡാറ്റ ലോഗർ, തത്സമയ വോൾട്ടേജ് ബ്ലൂട്ടൂത്ത്- വൈഫൈ മുഖേന ആപ്പിലൂടെ അറിയുന്നതിനുള്ള സംവിധാനം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടച്ച് കൺട്രോളർ, ആപ്പ് നിരീക്ഷണ സംവിധാനങ്ങൾ എന്നിവ പ്രധാന ആകർഷണീയതയാണ്.
ഒരു മാസം വരെ ഇതിൽ ഡാറ്റ സൂക്ഷിക്കാൻ കഴിയും. കൂടാതെ, പത്ത് വർഷമാണ് കമ്പനി വാറന്റി നൽകുന്നത്. പാനലുകൾക്ക് 25 വർഷത്തെ ഓൺ സൈറ്റ് വാറന്റിയും നൽകുന്നു.
Post Your Comments