നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ വി-ഗാർഡിന്റെ സംയോജിത പ്രവർത്തന വരുമാനം കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 1,018.29 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 565.18 കോടി രൂപയായിരുന്നു. ഇത്തവണ 80 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.
സംയോജിത അറ്റാദായത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ 25.54 കോടി രൂപയിൽ നിന്ന് 109 ശതമാനം വർദ്ധനവോടെ 53.37 കോടി രൂപയായാണ് സംയോജിത അറ്റാദായം ഉയർന്നത്. ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ വി-ഗാർഡിന് കഴിഞ്ഞിട്ടുണ്ട്. മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളാണ് വി-ഗാർഡ് ഇൻഡസ്ട്രീസ്.
ജൂൺ മാസത്തിൽ കോപ്പറിന്റെ വില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് വയറുകളുടെ മാർജിനുകളെ ബാധിച്ചിട്ടുണ്ട്. ഈ ആഘാതം വരും പാദങ്ങളിൽ പ്രതിഫലിച്ചേക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Post Your Comments