Latest NewsNewsBusiness

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് വി-ഗാർഡ് ഇൻഡസ്ട്രീസ്, സൺഫ്ലെയിമിനെ ഉടൻ ഏറ്റെടുക്കും

വിറ്റുവരവ്, വായ്പ എന്നിവ വഴിയാണ് ഏറ്റെടുക്കലിനുള്ള പണം കണ്ടെത്തുന്നത്

പ്രമുഖ കിച്ചൺ അപ്ലയൻസസ് സ്ഥാപനമായ സൺഫ്ലൈയിം എന്റർപ്രൈസിനെ സ്വന്തമാക്കാനൊരുങ്ങി വി-ഗാർഡ് ഇൻഡസ്ട്രീസ്. കൺസ്യൂമർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്ന രംഗത്തെ പ്രമുഖ നിർമ്മാതാക്കളാണ് വി-ഗാർഡ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, 660 കോടി രൂപയാണ് ഇടപാട് മൂല്യം. സൺഫ്ലെയിമിന്റെ 100 ശതമാനം ഓഹരികളാണ് വി- ഗാർഡ് ഏറ്റെടുക്കുന്നത്. 2023 ജനുവരി അവസാന വാരത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്.

വിറ്റുവരവ്, വായ്പ എന്നിവ വഴിയാണ് ഏറ്റെടുക്കലിനുള്ള പണം കണ്ടെത്തുന്നത്. അഖിലേന്ത്യാ തലത്തിൽ തന്നെ വിപണനയുള്ള ശൃംഖലയുള്ള സൺഫ്ലെയിമിനെ സ്വന്തമാക്കുന്നതോടെ അടുക്കള, ഗൃഹോപകരണ ഉൽപ്പന്ന മേഖലകളിൽ ചുവടുകൾ ശക്തമാക്കാനാണ് വി- ഗാർഡ് ലക്ഷ്യമിടുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൺഫ്ലൈയിം എന്റർപ്രൈസസ്.

Also Read: ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന അപൂർവം ക്ഷേത്രങ്ങളില്‍ ഒന്ന്, ചിത്രം പകർത്തിയാൽ…

shortlink

Related Articles

Post Your Comments

Related Articles


Back to top button