KeralaLatest News

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി

കണ്ണൂര്‍: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എംഎൽഎ കെ.എം.ഷാജി. തന്നെ അയോഗ്യനാക്കിയതിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. സ്റ്റേയ്ക്ക് അപേക്ഷ നല്‍കും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ് കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിത്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കെ.എം.ഷാജി വ്യക്തമാക്കി.

വര്‍ഗീയ പ്രചരണം താന്‍ നടത്തിയിട്ടില്ല. തന്റെ പേരില്‍ പ്രചരിക്കുന്ന ലഘുലേഖയെകുറിച്ച് തനിക്ക് അറിയില്ല. തെരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് താന്‍. വൃത്തിക്കെട്ട രീതിയാണ് നികേഷ് നടത്തിയതെന്നും ഷാജി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സിപിഐഎം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. എം.വി.നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button