പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പുര കത്തുമ്പോള്‍ വാഴ നടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരമെന്ന് തുറന്നടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയോട് വനംവകുപ്പ് ശത്രുതാപരമായി നിലപാട് സ്വീകരിക്കുന്നുവെന്നും ഇത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. മാസ്റ്റര്‍പ്ലാന്‍ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നുവെന്നും എ പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അത്യാവശ്യ സൗകര്യങ്ങളൊരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നിലയ്ക്കലില്‍ പുതിയതായി 20 ഇടത്താവളങ്ങള്‍ കൂടി സജ്ജീകരിക്കുമെന്നും പ്രളയം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ മനസ്സിലാക്കണമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. നവംബര്‍ 15നകം ദേവസ്വം ബോര്‍ഡും സര്‍ക്കാരും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത നിര്‍മാണം നടത്തുന്നതിനോട് ബോര്‍ഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments