ഡമാസ്കസ്: സിറിയയില്‍ വീണ്ടും ഭീകരരുടെ ഷെല്ലാക്രമണം. ആലെപ്പോയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. വടക്കു കിഴക്കന്‍ ആലെപ്പോയിലെ അസ്സെറാ ജില്ലയിലാണ് സംഭവം നടന്നത്. അതേസമയം സിറിയ പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. സിറിയന്‍ ടെലിവിഷസന് ചാനലായ ഇഖ്ബാരിയ ടിവിയാണ് ആക്രമണത്തിന്റെ വിവരം പുറത്തു വിട്ടത്. എന്നാല്‍ സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments