തിരുവനന്തപുരം : ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഷെല്ലാക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടിട്ടും നേതാക്കള്‍ ഒരു അനുശോചന വാക്കുപോലും പറയാത്തതെന്നു സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
കുറിപ്പിന്റെ പൂർണരൂപം……………………….
ഇസ്രായേലിൽ ഒരു മലയാളി നഴ്സ് തീവ്രവാദി ആക്രമത്തിൽ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ? ഒരു അനുശോചനവാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികൾ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ മൗനം. ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നു.
Post Your Comments