Latest NewsNewsInternational

യുക്രെയിനിലെ സെപൊറീഷ്യ ആണവ നിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങള്‍ : ഇന്ത്യ ആശങ്കയില്‍

ആണവ നിലയത്തിന്റെ സുരക്ഷ അപകടത്തിലാകാതിരിക്കാന്‍ പരസ്പരം സംയമനം പാലിക്കണമെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക് : തെക്കന്‍ യുക്രെയിനിലെ സെപൊറീഷ്യ ആണവ നിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങള്‍ തുടരുന്നതിനിടെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ആണവ നിലയത്തിന്റെ സുരക്ഷ അപകടത്തിലാകാതിരിക്കാന്‍ പരസ്പരം സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Read Also: പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ഇന്ത്യാ വിഭജന ഭീകരദിനമായി ആചരിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് ബിജെപി

നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ നിലയം ലോകത്തെ ഏറ്റവും വലിയ പത്ത് ആണവ നിലയങ്ങളില്‍ ഒന്നാണ്. ‘ സെപൊറീഷ്യ ആണവ നിലയത്തിന് സമീപത്തെ ഷെല്ലിംഗ് വാര്‍ത്തകളില്‍ ആശങ്കയുണ്ട്. നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ന്യൂഡല്‍ഹി ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നു. കാരണം, ആണവ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു അപകടവും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചേക്കാം. ‘ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.

സെപൊറീഷ്യ ആണവനിലയത്തിന്റെ ഉള്ളിലേയും സമീപ പ്രദേശങ്ങളിലെയും സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയും ആശങ്ക അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button