KeralaLatest NewsIndia

അമ്മയുടെ അടിയന്തിര യോഗമിന്ന്, യോജിപ്പില്ലെങ്കിൽ രാജി; തീരുമാനവുമായി മോഹന്‍ലാല്‍

അമ്മയില്‍ ആദ്യമാണ് ഇത്തരമൊരു നടപടി.

അഭിനേതാക്കളുടെ സംഘടയായ ‘അമ്മ’യ്ക്ക് നാളെ നിര്‍ണായകമായ യോഗം. മുന്‍കൂട്ടി തീരുമാനിക്കാതെ വളരെ വേഗം നാളെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവിലെ ഓരോ അംഗങ്ങളേയും തനിച്ച്‌ വിളിച്ച്‌ അടച്ചിട്ടമുറിയ്ക്കുള്ളില്‍വച്ച്‌ ചര്‍ച്ച ചെയ്യും. അമ്മയില്‍ ആദ്യമാണ് ഇത്തരമൊരു നടപടി. എല്ലാ അംഗങ്ങളേയും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് മോഹന്‍ലാല്‍.

സിദ്ധിക്കിന്റെയും ജഗദീഷിന്റേയും പത്ര സമ്മേളനത്തെ തുടർന്നുള്ള ഭിന്നത നീക്കാനാണ് പ്രസിഡന്റിന്റെ ശ്രമം. ‘അമ്മ’യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) രംഗത്തു വന്നതിനെ തുടർന്നായിരുന്നു ഇവരുടെ വ്യത്യസ്ത രീതിയിലുള്ള പത്ര സമ്മേളനം ഉണ്ടായത്.. നടി ആക്രമണക്കേസില്‍ കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി.

കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്തും. ആക്രമണത്തെ അതിജീവിച്ച നടിയെ നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞിരുന്നു.രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

https://youtu.be/brvVfwC3ls4

shortlink

Related Articles

Post Your Comments

Related Articles


Back to top button