KeralaMollywoodLatest NewsNewsEntertainment

തരുൺ മൂർത്തി-  മോഹൻലാൽ ചിത്രം (L360)  അവസാന ഘട്ട ചിത്രീകരണം ചെന്നെയിൽ ആരംഭിച്ചു 

എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ

രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന മൂന്നൂറ്റി അറുപതാമത്തെ ചിത്രം കൂടിയായ L360എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ അവസാന  ഘട്ടചിത്രീകരണം ഇക്കഴിഞ്ഞ ദിവസം  ചെന്നൈയിൽ ആരംഭിച്ചു. അവിടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവായ എം.രഞ്ജിത്ത് പറഞ്ഞു.

ചിത്രത്തിലെ അതിനിർണ്ണായകമായ ചില രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്.  മൂന്നു ദിവസത്തെ ചിത്രീകരണത്തിനു ശേഷം പാലക്കാട് വാളയാറിലേക്കാണ് യൂണിറ്റ് ഷിഫ്റ്റ് ചെയ്യപ്പെടുന്നത്.ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം.

read also:ഫാക്ടറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് തൊഴിലാളികള്‍ മരിച്ചു

കമ്പം തേനി ഭാഗത്താണ്പിന്നീടുള്ള ചിത്രീകരണം അതും പൂർത്തിയാക്കി ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണം പൂർത്തിയാകുന്നത്. റാന്നിയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ. ഇരുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും. ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണ്ണായകമായ രംഗങ്ങളാണ് ഈഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക. നൂറ്റിപ്പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്.

സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം.മലയാളി പ്രേക്ഷകൻ്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്ന എന്ന കൗതുകവും ഈ ചിത്രത്തിൻ്റെ പ്രത്യേകതയെ അടിവരയിട്ടുറപ്പിക്കുന്നു. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.

ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു. ബിനു പപ്പു,  നന്ദു, ഇർഷാദ്, അർഷാബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ. അരവിന്ദ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

ഛായാഗ്രഹണം. ഷാജികുമാർ

എഡിറ്റിംഗ് -നിഷാദ് യൂസഫ്.

കലാ സംവിധാനം – ഗോകുൽ ദാസ്.

മേക്കപ്പ് – പട്ടണം റഷീദ്.

കോസ്റ്റ്യും – ഡിസൈൻ-സമീരാ സനീഷ്

പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുര ‘

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- രാജേഷ് മേനോൻ

പ്രൊഡക്ഷൻ കൺട്രോളർ.ഡിക്സൻ പൊടുത്താസ്.

 വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button