പത്തനംതിട്ട : ശബരിമല പ്രശ്നത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന് പിള്ള. പ്രവീണ്‍ തൊഗാഡിയ അനുകൂലികളുടെ ശബ്ദരേഖ ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്ന് ശ്രീധരന് പിള്ള പറഞ്ഞു. അജ്ഞതയുടെ പേരോ കടകംപള്ളി സുരേന്ദ്രനെന്നും തന്നോട് മാപ്പുപറഞ്ഞ ദേശാഭിമാനിയുടെ അവസ്ഥ കടകംപള്ളി സുരേന്ദ്രന് ഉണ്ടാകാതിരിക്കട്ടെയെന്നും പി.എസ് ശ്രീധരന് പിള്ള പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ എഎച്ച്പി നേതാവിന്റെ ശബ്ദസന്ദേശം മന്ത്രി പുറത്തു വിട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.
Post Your Comments