മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല എന്ന തീരുമാനവുമായി മൗറീനോ. ഈ സീസണ് ആരംഭം മുതല്‍ ക്ലബിനെ വിലവെക്കാതെ പോഗ്ബ സംസാരിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. ഒരു താരവും ക്ലബിനേക്കാള്‍ വലുതല്ല എന്ന സന്ദേശം നല്‍കാനാണ് മൗറീനോയുടെ ഈ തീരുമാനം.
നേരത്തെ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിടുന്നതിനെ കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ബാഴ്സയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്ന തരത്തിലായിരുന്നു പോഗ്ബയുടെ വാക്കുകള്‍. ഇതെന്റെ തീരുമാനം ആണെന്നും എനിക്ക് വേണ്ടുന്ന തീരുമാനങ്ങള്‍ എടുക്കാമെന്നും മൗറീനോ ഇന്നലത്തെ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments