ബെര്‍ലിന്‍: ലൈംഗിക പീഡനത്തിനിരയായ കുട്ടികളോട് മാപ്പ് ചോദിച്ച് ജര്‍മന്‍ കത്തോലിക്കസഭ. 1946-നും 2014-നുമിടയില്‍ ജര്‍മനിയില്‍മാത്രം 3677 കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നടോടെയാണ് സഭയുടെ മാപ്പു പറച്ചില്. പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ രാജ്യത്തെ നൂറുകണക്കിന് കുട്ടികളോട് മാപ്പുപറയുന്നതായാണ് സഭ അറിയിച്ചത്. ജര്‍മന്‍ കത്തോലിക്കസഭയുടെ മേധാവിയായ കര്‍ദിനാള്‍ റീന്‍ഹാഡ് മാക്സ് ഇരകളോട് ക്ഷമചോദിച്ചത്. ജര്‍മന്‍ കത്തോലിക്കസഭ. കുറ്റവാളികള്‍ക്കുള്ള ശിക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് നിയമിച്ച കമ്മിഷനാണ് ബാലലൈംഗിക പീഡനങ്ങളുള്പ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ചും അവ മൂടിവെച്ച സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 27 രൂപതകളില്‍നിന്നുള്ള 38,000 രേഖകളാണ് സംഘം പരിശോധിച്ചത്. ഫുല്ദയില് നടക്കാന്‍പോകുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഔദ്യോഗികമായി പുറത്തുവിടാന്‍ തീരുമാനിച്ച റിപ്പോര്‍ട്ട് ഈ മാസമാദ്യം മാധ്യമങ്ങള്‍വഴി ചോരുകയായിരുന്നു. പീഡനത്തിനിരയായ കുട്ടികളില്‍ പകുതിയിലധികവും പതിമ്മൂന്നോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. 1946-2014 കാലയളവില്‍ രാജ്യത്തെ 1670 പുരോഹിതര്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments