നോയിഡ: 50 കാരിയായ കാമുകിയെ സ്വന്തമാക്കാനായി ഇവരുടെ മൂന്നുവയസുള്ള കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. നോയിഡയിലാണ് സംഭവം. ഇരുവരുടെയും വിവാഹത്തിന് മൂന്നുവയസുകാരി തടസമാകുമെന്ന് വിശ്വസിച്ചാണ് 55കാരന്‍ ക്രൂരകൃത്യം നടത്തിയത്. 50കാരിയുടെ ഒത്താശയോടെയായിരുന്നു കൊലപാതകം. ഇവരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ പിതാവ് ജയിലിലാണ്. മാതാവ് ഗ്രാമത്തിലുമാണ് ഉള്ളത്. ഇതോടെ കുട്ടിയുടെ സംരക്ഷണം മുത്തശ്ശി ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ ഡിസംബര്‍ (December) 24 മുതല്‍ കുട്ടിയെ കാണാതായി എന്ന പരാതി ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം ഇലാഹബാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കിട്ടി.
കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായി കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശിയെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് 55കാരനുമായുള്ള അടുപ്പം വെളുപ്പെടുത്തിയതും കുറ്റകൃത്യം സമ്മതിച്ചതുമെന്ന് പൊലിസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments