
ജയ്‌പൂർ : വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂൾ പ്രിൻസിപ്പള്‍ കേശവ് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ അഞ്ചിന് ജുൻ ജുനു ജില്ലയിലാണ് സംഭവം നടന്നത് . ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കേശവ് യാദവ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടി ഈ വിവരം കുടുംബക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടി കുടുംബം ചൈൽഡ് ഹെൽപ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസമാണ് കേശവ് യാദവിനെ അറസ്റ്റ് ചെയ്തത്.
പീഡനവിവരം സ്കൂളിലെ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു എന്നും എന്നാൽ സംഭവം പുറത്ത് പറയരുതെന്ന് അവർ തന്നെ ഭീഷണിപ്പെടുത്തി എന്നും പെൺകുട്ടി പറഞ്ഞു. മുമ്പും സ്‌കൂൾ പ്രിൻസിപ്പൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments