KeralaLatest News

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച്‌ പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്; വിമർശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച്‌ പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന വിമർശനവുമായി ജസ്റ്റിസ് ബി.കെമാല്‍ പാഷ. കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചാല്‍ അതിനെ മുന്‍കൂര്‍ ജാമ്യമായി പരിഗണിക്കാനാവില്ല എന്നത് പൊലീസിന്റെ അറിവില്ലായ്മയല്ല. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല. ഇതുകൊണ്ടുകോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണു ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളെ ഉപഭോക്തൃവസ്തുവായി കാണുന്ന നാട്ടില്‍ എങ്ങനെ അവര്‍ സുരക്ഷിതരാകും. ഇച്ഛാശക്തിയുള്ള സര്‍ക്കാരുള്ളിടത്തേ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാന്‍ ആരെയും അനുവദിക്കരുത്. പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ കന്യാസ്ത്രീ മഠത്തിലേയ്ക്ക് അയയ്ക്കുന്നതിന് പകരം പ്രായപൂര്‍ത്തിയായശേഷം സ്വന്തം തീരുമാനപ്രകാരം പോകാന്‍ അനുവദിക്കണമെന്നും കെമാല്‍ പാഷ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button