വാരണാസി: പ്രധാനമന്ത്രിയെ കാണാന്‍ കഴിയാത്തതിന്റെ ദേഷ്യത്തില്‍ യുവതി ബസിന് തീ കൊളുത്തിയ യുവതി അറസ്റ്റില്‍. വാരണാസിയിലാണ് സംഭവം. എന്നാല്‍ തീ പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി ബസില്‍ നിന്നും പുറത്തിറക്കി. യുവതി ബസിന് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നെന്ന് സാക്ഷികള്‍ പറയുന്നു. തീപടര്‍ന്ന് പിടിച്ചതോടെ വോള്‍വോ ബസ് കത്തിപ്പോയി. അഗ്നിരക്ഷാ ശമന സേന ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് ബസിലെ തീയണച്ചത്.
ഉത്തര്‍ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ആഡംബര ബസിനാണ് യുവതി തീവെച്ചത്. വന്ദന രഘുവംശി എന്ന യുവതിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു . ഉത്തര്‍ പ്രദേശിനെ വിഭജിച്ച് പൂര്‍വാഞ്ചല്‍ സംസഥാനം വേണം എന്നതാണ് യുവതിയുടെ ആവശ്യം. കന്റോണ്‍മെന്റ് ബസ് സ്‌റ്റേഷന് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്
.
തന്റെ ഡിമാന്‍ഡ് അംഗീകരിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഓഗസ്റ്റ് 15 മുതല്‍ ഉപവാസം ഇരിക്കുകയാണ്. നരേന്ദ്ര മോദി പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാരണാസിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ യുവതി ശ്രമം നടത്തിയിരുന്നു. ഇത് സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി ബസിന് തീയിട്ടത്.
Post Your Comments