Latest NewsKerala

ബിഷപ്പിനെതിരായ കേസ് : പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

ബിഷപ്പിനെ ജലന്തറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പൊലീസ് എന്ത് നടപടി സ്വീകരിച്ചു?''

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. “ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു” എന്നും കോടതി ചോദിച്ചു. കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു വിമര്‍ശനം‍.

Also read : ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ഭാരത ബന്ദിന് അഭിവാദനങ്ങള്‍; പിന്തുണയുമായി വി.ടി ബല്‍റാം

“ബിഷപ്പിനെ ജലന്തറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പൊലീസ് എന്ത് നടപടി സ്വീകരിച്ചു?’ നിയമം എല്ലാത്തിനും മീതെയാണ് എന്നും നിയമം അതിന്‍റെ വഴിക്ക് മുന്നോട്ടു പോകുമെന്നും” കോടതി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സ്വീകരിച്ച നടപടി അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button