Latest NewsIndia

പ്രളയ ദുരന്തം; തലസ്ഥാനത്തെ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ഇനിയും ബാക്കിയുള്ള സാധനങ്ങളും അയല്‍ ജില്ലകളിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തില്‍ നിന്നും കേരളം ഇപ്പോഴും കരകയറിയിട്ടില്ല. സംസ്ഥാനം മുഴുവന്‍ ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടത്. പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട ആളുകള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തും നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. വളരെ ഊര്‍ജസ്വലതയോടെയായിരുന്നു എല്ലാ ക്യാമ്പുകളും പ്രവര്‍ത്തിച്ചിരുന്നതും.

അതേസമയം പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനായി തിരുവനന്തപുരത്ത് തുടങ്ങിയ കലക്ഷന്‍ സെന്ററുകള്‍ നിര്‍ത്തി. പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ഇനിയും ബാക്കിയുള്ള സാധനങ്ങളും അയല്‍ ജില്ലകളിലെത്തിക്കും. ശുചീകരണമടക്കം ഇനിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയാണ് ഓരോ വോളണ്ടിയര്‍മാരും പിരിഞ്ഞത്.

Also Read : ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്നെന്ന് അൽഫോൻസ് കണ്ണന്താനം: ഒരു കൂളിംഗ് ഗ്ലാസ്‌ കൂടെ ആവാമായിരുന്നുവെന്ന് സോഷ്യൽമീഡിയ

ഗായിക കെ.എസ് ചിത്ര നയിച്ച സംഗീത രാവോടെ നിശാഗന്ധിയില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാന കലക്ഷന്‍ സെന്ററും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ദുരിത മേഖലകളില്‍ ശുചീകരണമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തലസ്ഥാനത്തെ എല്ലാ കൂട്ടായ്മകളുടെയും ഇനിയുള്ള നീക്കം ചെങ്ങന്നൂരും ആറന്മുളയിലുമൊക്കെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രാപ്പകലില്ലാതെയാണ് തലസ്ഥാനത്ത് നിന്നും സാധനങ്ങളുമായി വാഹനങ്ങള്‍ പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button