അഹമ്മദാബാദ്: ബഹുനിലകെട്ടിടം തകര്‍ന്നുവീണ് അപകടം. അഹമ്മദാബാദില്‍ ഞായറാഴ്ച രാത്രി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നിര്‍മിച്ച നാലുനില കെട്ടിടമാണ് തകർന്നത്. രണ്ട് ബ്ലോക്കുകളിലായി ഏഴുപേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന. 60 അംഗങ്ങളുള്ള അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മൂന്നു പേരെ രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞെന്നുമാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : യുഎഇയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : കടുത്ത ഉഷ്ണമാണ് മരണ കാരണമെന്നു റിപ്പോർട്ട്
Post Your Comments