ഗുരുവായൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഗുരുവായൂരില്‍ എത്തും. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്ന ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12.45ന് ഗുരുവായൂര്‍ ഗോപുരകവാടത്തിലെത്തുന്ന രാഷ്ട്രപതി 20 മിനിട്ടായിരിക്കും ക്ഷേത്രത്തിലുണ്ടാകുക.
ALSO READ: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പോലീസിൽ ഗുരുതര സുരക്ഷാ വീഴ്ച
11.30ന് ഉച്ചപ്പൂജയുടെ നിവേദ്യം കഴിയുന്നതോടെ ക്ഷേത്രത്തിലേയ്ക്ക് ഭക്തര്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കും. ഉച്ചപ്പൂജ കഴിഞ്ഞ് 12.30ന് നടതുറക്കുമ്പോഴേയ്ക്കും ക്ഷേത്രമതില്‍ക്കെട്ടിനകത്തുനിന്ന് മുഴുവന്‍ ഭക്തരെയും പുറത്തേയ്ക്ക് മാറ്റും. ഇതിന് ശേഷമായിരിക്കും രാഷ്ട്രപതി പ്രവേശിക്കുക. 1.05ന് അദ്ദേഹം ഗോപുരത്തിന് പുറത്തുകടന്നാതിന് ശേഷം മാത്രമാകും ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കുക.
Post Your Comments