Latest NewsNewsIndia

അദ്ധ്യാപക ദിനം: ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്ട്രപതി ദേശീയ അവാർഡ് നൽകി ആദരിക്കും

ന്യൂഡൽഹി: ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിക്കും. അദ്ധ്യാപക ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആർ സി മീണയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഓൺലൈനായാണ് ചടങ്ങ് നടത്തുന്നത്.

Read Also: പൊലീസിലെ ആര്‍.എസ്.എസ് ഗ്യാങ്: ‘ആനി രാജയ്ക്ക് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടാവും, പരിശോധിക്കും’- മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ 44 അദ്ധ്യാപകരെയാണ് ദേശീയ അദ്ധ്യാപക അവാർഡ് നൽകി രാഷ്ട്രപതി ആദരിക്കുന്നത്. അതത് മേഖലകളിലെ ജൂറിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് മീണ അറിയിച്ചു. ജില്ലാ തലത്തിലാണ് ദേശീയ അദ്ധ്യാപക അവാർഡിനുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും യോഗ്യരായ അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പിന്നീട് തിരഞ്ഞെടുത്ത എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിനത്തിൽ അവാർഡ് നൽകുകയും ചെയ്യും. രാജ്യത്തെ ആദ്യ ഉപരാഷ്ട്രപതിയും, രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് എല്ലാ വർഷവും അദ്ധ്യാപക ദിനം ആചരിക്കുന്നത്. 1962 ലാണ് ആദ്യമായി അദ്ധ്യാപക ദിനം ആചരിച്ചത്.

Read Also: സ്വകാര്യഭാഗത്തും സോക്സിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി രണ്ടുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button