CricketSports

ഇന്ത്യയുടെ തോൽവിയിൽ ക്യാപ്റ്റനും പങ്കുണ്ടെന്ന് നാസർ ഹുസൈൻ

കളിയിൽ ഉജ്ജ്വലമായ പ്രകടനം വിരാട് കോഹ്ലി കാഴ്ചവെച്ചിരുന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും പങ്കുണ്ടെന്ന് ഇംഗ്ലണ്ട് ടീം മുൻ നായകൻ നാസർ ഹുസൈൻ. തോൽവിയുടെ ഉത്തരവാദിത്തം കോഹ്‍ലി കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കളിയിൽ ഉജ്ജ്വലമായ പ്രകടനം വിരാട് കോഹ്ലി കാഴ്ചവെച്ചിരുന്നു. പിന്നാക്കം പോയ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന് പൊരുതാവുന്ന നിലയിലെത്തിച്ചത് കോഹ്‍ലി ഒറ്റയ്ക്കാണ്. എങ്കിലും തോൽവിയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് എന്റെ പക്ഷമെന്ന് നാസർ ഹുസൈൻ പറയുകയുണ്ടായി.

Read also: ഗ്രൗണ്ടില്‍ തിളങ്ങാന്‍ റോക്കറ്റ് ഇന്ധനം ഉപയോഗിക്കാനാകില്ല; വിരാട് കോഹ്‍ലിക്ക് പരിക്കേറ്റതിൽ പ്രതികരണവുമായി രവി ശാസ്ത്രി

ഒന്നാം ടെസ്റ്റിൽ കോഹ്‍ലി 200 റൺസ് നേടിയെന്ന് ഇന്ത്യക്കാർ പറഞ്ഞേക്കാം. എങ്കിലും ഈ മൽസരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത് സാം കറനാണ്. അതൊരു വലിയ നേട്ടമാണ്. രണ്ട് ഇന്നിങ്സിന്റെയും ദിശ മാറ്റിയതും കറനായിരുന്നുവെന്നും നാസർ ഹുസൈൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button