Latest NewsBusiness

എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം : കാരണമിങ്ങനെ

ന്യൂഡല്‍ഹി : എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം. പലിശനിരക്കുകള്‍ പുതുക്കി. ഇപ്രകാരം അര ശതമാനം വരെ പലിശ നിരക്ക് ആയിരിക്കും ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ലഭിക്കുക. അഞ്ച് മുതല്‍ പത്ത് ബേസിസ് പോയിന്റ് വരെയായിരിക്കും വർദ്ധന.

6.70%മാണ് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക്. വർദ്ധന – 0.05%

6.75%മാണ് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക്. വർദ്ധന – 0.10%

6.80%മാണ് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക്. വർദ്ധന – 0.10%

6.85 %മാണ് അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക്. വർദ്ധന – 0.10%

അതേസമയം ഒരു കോടി രൂപ മുതല്‍ 10 കോടി രൂപ വരെയുളള നിക്ഷേപങ്ങൾക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയില്‍ പലിശ 7.00% എന്നത് 6.70% ആക്കി കുറച്ചു. രണ്ടു വര്‍ഷത്തിനു മേലും,മൂന്നു വര്‍ഷത്തിനു താഴെയുമുള്ളവയുടെ പലിശ 6.75% ആയിരുന്നതിൽ മാറ്റമില്ല. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ 6.80%മാക്കി. വർദ്ധന – 0.15%. 6.85%മാണ് അഞ്ചു മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്. വർദ്ധന – 0.50%.

10 കോടിക്കു മേൽ ഒരു വര്‍ഷത്തിനു മേല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.70% ആക്കി കുറച്ചു. കുറവ് വരുത്തിയത് – 0.30%.

6.75% പലിശനിരക്ക് രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനു താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിലനിര്‍ത്തി.

Also read : ആയിരം കമ്പനികള്‍ അടച്ചുപൂട്ടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button