ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇത്രയും വലിയ പ്രളയ ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കാനും പ്രളയ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ ബാധ്യതയുള്ളവരാണെന്നും മുഖ്യമന്ത്രി പ്രളയത്തെപ്പറ്റി യാതൊന്നും പറയുന്നത് പോലും കേൾക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് പോയ ശേഷം അദ്ദേഹം കര്‍ക്കിടക ചികിത്സയിലാണോ എന്ന് സംശയിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read also: കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താന്‍: രമേശ് ചെന്നിത്തല
ഒച്ചിന്റെ വേഗത്തിലാണ് ദുരിതശ്വാസ പ്രവര്‍ത്തനം നടക്കുന്നത്. ദുരന്തത്തിന് ഇരയായവര്‍ക്ക് ഒരാള്‍ക്ക് 4,000 രൂപ വീതം നല്കുന്ന സംവിധാനം ഉണ്ടാകണം. ദുരന്ത നിവാരണ ഫണ്ടില്‍ അതിനുള്ള പണമുണ്ട്. ക്യാമ്പിൽ വരാത്തവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്ച ഭക്ഷണ സാധനങ്ങള്‍ എത്തിക്കുമെന്നാണ് അറിയുന്നത്. ഇതുവരെ അരി എത്തിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments