KeralaLatest News

ജി.എന്‍.പി.സി അഡ്മിന്റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം•മദ്യപാന കൂട്ടായ്മയായ ജി.എന്‍.പി.സി അഡ്മിന്‍ തിരുവനന്തപുരം സ്വദേശി അജിത്‌ കുമാറിന്റെ വീട്ടില്‍ എക്സൈസ് റെയ്ഡ്. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അജിത്‌ കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. അജിത്തിന്റെ ഭാര്യ വിനി അജിത്തും ഗ്രൂപ്പില്‍ മോഡറേറ്ററാണ്.

ഗ്രൂപ്പിന്റെ മറവില്‍ ഇവര്‍ മദ്യവില്പന നടത്തിയതിന്റെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചുവെന്നാണ് എക്സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവര്‍ക്കുമെതിരെ അബ്കാരി നിയമപ്രകാരമുള്ള കേസുകള്‍ക്ക് പുറമെ പോലീസ് കേസും വരും. പപ്പാനംകോട്ടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ സമീപത്തെ ഹോട്ടലില്‍ വച്ച് മദ്യസല്‍ക്കാരം നടത്തിയിരുന്നതായി കണ്ടെത്തി ടിക്കറ്റ് വച്ചായിരുന്നു അജിത് കുമാര്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യ 2 പെഗ് മദ്യം സൗജന്യമായി നടൽകുന്ന പാർട്ടികളുടെ ടിക്കറ്റ് 1400 രൂപയ്ക്കാണ് വിറ്റിരുന്നത്. ടിക്കറ്റുകൾ അജിത്തിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെത്തി. ഒരു എയർ ഗണ്ണും കണ്ടെത്തിയിട്ടുണ്ട്.

മദ്യപാനം പ്രോൽസാഹിപ്പിക്കാൻ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചക്കല്‍, മതസ്പര്‍ദ്ധയുണ്ടാക്കല്‍, ശ്രീനാരായണ ഗുരു അടക്കമുള്ള ആദ്ധ്യാത്മിക നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതിനും പുതിയ കേസുകൾ റെജിസ്റ്റർ ചെയ്യും. ഇതിനായി പൊലീസിന് എക്സൈസ് റിപ്പോർട്ട് നൽകും.

അജിത് കുമാറിന് പുറമേ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻമാരായ മറ്റ് 36 പേരും പ്രതികളാകും. കേസെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഭൂരിപക്ഷം അഡ്മിന്മാരും ഗ്രൂപ്പില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ 11 അഡ്മിന്‍മാര്‍ മാത്രമാണ് ഗ്രൂപ്പിലുള്ളത്.

അതേസമയം, പേജ് മരവിപ്പിക്കാൻ ഫേസ്ബുക്കിന് എക്സൈസ് വകുപ്പ് നാളെ കത്ത് അയക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button