KeralaLatest NewsNews

മൂന്നടിയിലധികം ഉയരം, വീട്ടുവളപ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെറിഞ്ഞ് എക്സൈസ് സംഘം

ആർക്കും കാണാൻ കഴിയുന്ന ഇടത്താണ് മുഴുവൻ കഞ്ചാവ് ചെടികളും വളർത്തിയിട്ടുള്ളത്

സുൽത്താൻ ബത്തേരി: വീട്ടുവളപ്പിൽ തഴച്ച് വളർന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ച് എക്സൈസ് സംഘം. കേരള- കർണാടക അതിർത്തി മേഖലകളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. ഏകദേശം 26 ഓളം കഞ്ചാവ് ചെടികളാണ് നട്ടുവളർത്തിയിട്ടുള്ളത്. ബൈരകുപ്പയിലെ കടൈഗദ്ധ എന്ന പ്രദേശത്താണ് സംഭവം. കേരളത്തിലെയും കർണാടകയിലെയും എക്സൈസ് സംഘം സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ആർക്കും കാണാൻ കഴിയുന്ന ഇടത്താണ് മുഴുവൻ കഞ്ചാവ് ചെടികളും വളർത്തിയിട്ടുള്ളത്. ഇവ ഏകദേശം മൂന്നടി ഉയരത്തിൽ വളർന്നിട്ടുണ്ട്. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്. വീട്ടുവളപ്പിലെ മുഴുവൻ കഞ്ചാവ് ചെടികളും ഉദ്യോഗസ്ഥർ വേരോടെ പിഴുതെടുത്ത് പൂർണമായും നശിപ്പിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിൽ ഇത്തരത്തിൽ കഞ്ചാവ് ചെടികൾ വളരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.

Also Read: വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡനം, ദൃശ്യങ്ങളെല്ലാം റെക്കോഡ് ചെയ്തു,  നടൻ സന്തോഷ് അറസ്റ്റിൽ

എച്ച്.ഡി കോട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിവ്യശ്രീ, വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജി, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍മാരായ വി.ആര്‍. ബാബുരാജ്, വി.രാജേഷ്, കെ.ഇ.എം.യു പ്രിവന്റീവ് ഓഫീസര്‍ ഇ.സി.ദിനേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ആര്‍. ധന്വന്ത്, പി. വിപിന്‍, ഇ.ആര്‍. രാജേഷ്, ഐ.ബി ഡ്രൈവര്‍ കെ. പ്രസാദ്, കര്‍ണാടക എക്സൈസ് കോണ്‍സ്റ്റബിള്‍മാരായ കൃഷ്ണപ്പ, ഭരത്, ശിവമൂര്‍ത്തി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button