India

ഗൗരി ലങ്കേഷിനെ വധിച്ചത് നിസാര പ്രതിഫലത്തിന് : എല്ലാം തുറന്നു പറഞ്ഞ് പ്രതി പരശുറാം വാഗ്മര്‍ ; പ്രതിഫലം കേട്ട് പൊലീസ് ഞെട്ടി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ വധിച്ചത് നിസാര പ്രതിഫലത്തിനെന്ന് വെളിപ്പെടുത്തല്‍. വെറും 13000 രൂപ പ്രതിഫലത്തിനാണ് ഗൗരി ലങ്കോശിനെ വധിച്ചതെന്ന് കേസില്‍ പിടിയിലായ പരശുറാം വാഗ്മര്‍ വെളിപ്പെടുത്തി. ആദ്യഘട്ടമായി 3000 രൂപ മാത്രമാണ് പ്രതിഫലം ലഭിച്ചത്. കൊലപാതകത്തിന് ശേഷം 10000 രൂപ കൂടി കൈമാറിയാതായി ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ബംഗളുരുവില്‍വെച്ചാണ് പണം കൈമാറിയത്. പിന്നീട് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും സംഘം തിരികെ വാങ്ങിയെന്നും പ്രതി മൊഴി നല്‍കി. ഹിന്ദു സംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.

അമോര്‍ കലെയെന്നയാളും സംഘവുമാണ് ഗൗരിയെ കൊലപ്പെടുത്താന്‍ സമീപിച്ചത്. തനിക്ക് ഗൗരി ലങ്കേഷിനെ അറിയില്ലായിരുന്നു. ഗൗരിയുടെ യൂട്യൂബ് പ്രസംഗങ്ങള്‍ കാട്ടിയാണ് സംഘം ആളെ പരിചയപ്പെടുത്തിയത്. കൊലപാതകത്തിന് മുമ്പ് വെടിവെയ്പ്പില്‍ പരിശീലനം ലഭിച്ചതായും ഇയാള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. നിര്‍ബന്ധത്തിന് വഴങ്ങി കൊലപാതകി സംഘത്തിനൊപ്പം ചേരുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ പരശു റാം മൊഴി നല്‍കി.

സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളുരുവിലെ വീടിനു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button