കൊച്ചി: മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബു അധികാരമേറ്റത്. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം ഉള്ളതുകൊണ്ടാണ് ഇത്തവണത്തെ യോഗത്തിന് മാധ്യപ്രവര്‍ത്തകരെ വിളിക്കാഞ്ഞതും.
യോഗത്തില്‍ മമ്മൂട്ടിയെ അമ്മയുടെ രക്ഷാധികാരിയാക്കണമെന്ന് നിര്‍ദ്ദേശവുമുണ്ടെങ്കിലും തനിക്ക് സ്ഥാനം വേണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. മോഹന്‍ ലാല്‍ പ്രസിഡന്റാകുമ്പോള്‍ മമ്മൂട്ടിക്കും സ്ഥാനം വേണമെന്ന നിലപാടായിരുന്നു അമ്മയിലെ എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ താന്‍ അമ്മയിലെ ഒരു സാധാരണ അംഗമായി സജീവമായിരിക്കും എന്നാണ് മ്മൂട്ടി വ്യക്തമാക്കിയത്.
Also Read : അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേല്‍ക്കും; മാധ്യമങ്ങളെ ഒഴിവാക്കി അമ്മയുടെ യോഗം ഇന്ന്
കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ മീറ്റിങ് നടക്കുന്നത്. മഴവില്‍ അമ്മയുടെ വിലയിരുത്തലും യോഗത്തിലുണ്ടായി. അവശകലാകാരന്മാരെ സഹായിക്കാനുള്ള കൈനീട്ടവും പ്രഖ്യാപിച്ചു. പ്രമേയ അവതരണം നടത്തിയത് ദേവനായിരുന്നു.
അവാര്‍ഡുകള്‍ ലഭിച്ച വരെ ആദരിച്ച ശേഷം യുവനിര കലാകാരന്മാര്‍ക്ക് പ്രശംസയും അര്‍പ്പിച്ചു. സെലിബ്രേറ്റി ബാഡ്മിന്റണ്‍ ടീമിനേയും ക്രിക്കറ്റ് ടീമിനേയും ആദരിച്ചു. അതിന് ശേഷം പുതിയ ഭരണസമിതി നിയമനവും നടന്നു.
താരങ്ങള്‍ക്ക് യോഗ സ്ഥലത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നില്ല. മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ക്ക് കടുത്ത നിര്‍ദ്ദേശമാണ് അമ്മ നേതൃത്വം നല്‍കിയത്. നിങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങളെല്ലാം, അമ്മയുടെ ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യും.
ആ പേജ് ശ്രദ്ധിച്ചാല്‍ മാധ്യമങ്ങള്‍ക്ക് ഊഹാവോഹങ്ങള്‍ എഴുതേണ്ടതായി വരില്ല. യോഗം ഏകകണ്ഠേന പുതിയ നേതൃത്വത്തെ തിരെഞ്ഞെടുക്കും. ജനറല്‍ ബോഡിക്ക് ശേഷം നടക്കുന്ന പതിവ് വാര്‍ത്ത സമ്മേളനങ്ങള്‍ ഉണ്ടാകില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു.
Post Your Comments