ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോർട്ട് കഴിഞ്ഞ നവംബറില്‍ ഊബര്‍ ബുക്കിങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഐഓഎസ് പതിപ്പില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് ഗൂഗിൾ അധികൃതർ അറിയിച്ചിട്ടില്ല. അതേസമയം ഉബര്‍ ബുക്കിങ് സൗകര്യം ഗൂഗിള്‍ മാപ്പിന്റെ എല്ലാ പതിപ്പുകളില്‍ നിന്നും പൂര്‍ണമായും നീക്കംചെയ്യപ്പെട്ടെങ്കിലും ഊബര്‍ യാത്രാ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കാണാനും ഊബര്‍ ബുക്കിങ് റിക്വസ്റ്റ് നല്‍കാനും ഗൂഗിൾ മാപ്പിൽ സാധിക്കുമെന്നും മറ്റു ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ഗൂഗിള്‍ മാപ്പിനുള്ളില്‍ തന്നെ തുറക്കുന്ന പ്രത്യേക വിന്‍ഡോയിലാണ് നേരത്തെ ഊബര്‍ബുക്കിങ് സാധിച്ചിരുന്നതെങ്കിൽ ഇനിമുതൽ യാത്ര ബുക്ക് ചെയ്യണമെങ്കില്‍ ഗൂഗിള്‍ മാപ്പില്‍ നിന്നും പുറത്തുകടന്ന് ഊബര്‍ ആപ്ലിക്കേഷനിലൂടെ മാത്രമേ സാധിക്കുകയുള്ളു. 2017 ജനുവരിയിലാണ് ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനുള്ളില്‍ നിന്നു തന്നെ യാത്ര ബുക്ക് ചെയ്യാനുള്ള യൂബർ സൗകര്യം ആരംഭിച്ചത്.
Also read : ദുബായിൽ ഇത്തരം വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളവർധനവ് ഉണ്ടാകില്ല
Post Your Comments