ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയ്ക്കെതിരെ കോടതി കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.. ആര്‍എസ്എസ് നല്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന രാഹുല്‍ഗാന്ധിയുടെ 2014ലെ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ് കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുലിനെതിരെ കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം.
Post Your Comments