Latest NewsInternational

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കുന്ന ബുർഖ അണിയുന്നതിന് നിരോധനം

പൊതുസ്ഥലത്തു സ്ത്രീകൾ ബുർഖ ഉൾപ്പെടെയുള്ള മുഖാവരണം ധരിക്കുന്നതിനു ഡെൻമാർക്കിൽ നിരോധനം. പാർലമെന്റ് പാസാക്കിയ നിയമം ഓഗസ്റ്റ് ഒന്നിനു നിലവിൽ വരും. ബുർഖ ധരിച്ചെത്തുന്നവരെ പിഴ ഈടാക്കി പൊതുസ്ഥലത്തുനിന്നു തിരിച്ചയയ്ക്കാനാണു തീരുമാനമെന്നു നിയമമന്ത്രി സോറൻ പേപ്പ് പോൾസൺ പറഞ്ഞു.

1000 ഡാനിഷ് ക്രൗൺ (10,000 രൂപ) ആണു പിഴ. അതേ സമയം നിയമത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണു നിയമമെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ബൽജിയം തുടങ്ങിയ രാജ്യങ്ങളിൽ പൊതുസ്ഥലത്തു മുഖാവരണം വിലക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button