Latest NewsIndia

ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ല :എം.എല്‍.എമാര്‍ ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വരയ്യ. എന്നാല്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെ.ഡി.എസ് വിട്ട് ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമീര്‍ അഹ്മദ് ഖാന്‍ ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാരേയും അഞ്ച് ജെ.ഡി.എസ് എം.എല്‍.എമാരേയുമാണ് കാണാതായത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരു ക്വീന്‍സ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ജെ.ഡി.എസ് എം.എല്‍.എമാരെ ബംഗളൂരുവില്‍ നിയമസഭ കക്ഷി യോഗത്തിനിടെയുമാണ് കാണാതായത്.

അനന്ത് സിങ്, നാഗേന്ദ്ര, ഭീമനായക്, ഗണേഷ് ഹുക്കേരി, യശ്വന്ത് റായ ഗൗഡ പടില്‍, തുകാറാം, മഹന്തേഷ് കൗജലാഗി, സതീഷ് ജറകിഹോളി, രമേശ് ജറകിഹോളി എന്നിവരാണ് അപ്രത്യക്ഷരായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍. അതേ സമയം ആറ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശമുന്നയിച്ചു. അതിനിടെ ഇന്നലെ രാത്രി വരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും മറുകണ്ടം ചാടി ബിജെപിക്ക് പിന്തുണ നല്‍കി.

കര്‍ണാടകയിലെ മുല്‍ബഗല്‍ മണ്ഡലത്തില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ വിജയിച്ച എച്ച്‌. നാഗേഷ് എന്ന എംഎല്‍എയാണ് ബിജെപിക്ക് പിന്തുണ നല്‍കിയത്. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബി.ജെ.പിയെ ക്ഷണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button