തെരഞ്ഞെടുപ്പില്‍ മറ്റൊരു വഴിയുമില്ലാതെ ബിജെപിയുടെ സഹായം തോടിയിരിക്കുകയാണ് സിപിഎം. പലയിടങ്ങളിലും മത്സരിക്കുന്നതിനാണ് സിപിഎം ബിജെപി സഹായം തേടിയത്. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയാണ് സിപിഎം ബിജെപി സഹായം തേടിയത്. തുടര്‍ന്ന് ഇരു പാര്‍ട്ടികളും പലയിടങ്ങളിലും ധാരണയില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ സമ്മതിച്ചിട്ടുമുണ്ട്.
നാദിയ കരിംപുര്‍ മേഖലയില്‍ പലയിടത്തും സീറ്റുധാരണയുണ്ട്. തങ്ങള്‍ക്കു സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാത്ത ചിലയിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബിജെപി വടക്കന്‍ നാദിയ ജില്ലാ പ്രസിഡന്റ് മഹാദേബ് സര്‍കാര്‍ പറഞ്ഞു.
നേരത്തെ പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ അതിക്രമമാണ് ഉണ്ടായിരുന്നത്. എതിര് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും അണികള്‍ക്കുമെതിരെ പരസ്യമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. ഇരുപതിനായിരത്തിലധികം പഞ്ചായത്ത് വാര്‍ഡുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. മറ്റുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക കൊടുക്കാന്‍പോലും സമ്മതിക്കുന്നില്ല.
Post Your Comments