KeralaLatest NewsNews

‘അവിടെയെത്തിയത് നിരപരാധികളായ പൂര്‍വ്വികരെ ആദരിക്കാൻ’; സിപിഎമ്മിനെതിരെ ഒളിയമ്പെയ്ത് സന്ദീപ് വാചസ്പതി‍

ഇന്ത്യാ ചരിത്രത്തിലെ കൊടിയ വഞ്ചനയാണ് പുന്നപ്ര വയലാര്‍ സമരം. ഒരുകൂട്ടം നിരക്ഷരരായ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളുകളെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിനായി തെരഞ്ഞെടുത്തത്.

ആലപ്പുഴ: സിപിഎമ്മിനെതിരെ ഒളിയമ്പെയ്ത് സന്ദീപ് വാചസ്പതി‍. പുന്നപ്ര വയലാര്‍ സ്മാരകത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാചസ്പതി. രക്തസാക്ഷി മണ്ഡപത്തില്‍ കയറി പുഷ്പാര്‍ച്ചന നടത്തിയാല്‍ അത് അപമാനമാകുന്നതെങ്ങനെയെന്ന് നേതൃത്വം വ്യക്തമാക്കണം. അതിക്രമിച്ചല്ല കയറിയത്. നാടിന് വേണ്ടി മരിച്ച നിരപരാധികളായ പൂര്‍വ്വികരെ ആദരിക്കാനാണ് അവിടെ പോയതെന്നും സന്ദീപ് പറഞ്ഞു.

Read Also: ‘എനിക്കു മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ..കടകംപള്ളി ഖേദം പ്രകടിപ്പിച്ചത്​ എന്തിനാ..’; പിണറായി വിജയന്‍

ഇന്ത്യാ ചരിത്രത്തിലെ കൊടിയ വഞ്ചനയാണ് പുന്നപ്ര വയലാര്‍ സമരം. ഒരുകൂട്ടം നിരക്ഷരരായ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളുകളെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിനായി തെരഞ്ഞെടുത്തത്. സമരക്കാരെ തോക്കിന്‍ മുനകളിലേക്ക് തള്ളിയിട്ടിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരെല്ലാം ആലപ്പുഴ ജില്ലയില്‍ നിന്ന് ഓടിയൊളിക്കുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. അന്നേ ദിവസം വിഎസ് പൂഞ്ഞാറിലും, ഇഎംഎസ് യോഗക്ഷേമസഭയുടെ പരിപാടിയിലും വി ടി. തോമസ് സ്വന്തം വീട്ടിലുമായിരുന്നെന്ന് എന്‍എന്‍ പിള്ളയും, കെസി ജോര്‍ജും അടക്കമുള്ള നേതാക്കള്‍ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. സിപിഎമ്മിന് വേണ്ടിയിരുന്നത് രക്തസാക്ഷികളെ മാത്രമായിരുന്നു. പുന്നപ്രയിലും വയലാറിലും മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button