ന്യൂഡല്‍ഹി: കത്വ ഉന്നാവോ സംഭവങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അണപൊട്ടിയതിന് പിന്നാലെ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്കുന്ന തരത്തില്‍ ക്രിമിനല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.
മറ്റു ലൈംഗിക പീഡനക്കേസുകളിലെ ശിക്ഷകള്‍ക്ക് കാഠിന്യം കൂട്ടുന്ന ഭേദഗതികളും ഒാര്ഡിനന്സിലുണ്ട്.
ALSO READ:കത്വാ പീഡനം; കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചു
പോക്സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഒാര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ബലാത്സംഗക്കേസുകള്‍ കൈക്കാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേക ഫൊറന്‍സിക് കിറ്റുകള്‍ ലഭ്യമാക്കണമെന്നും നിയമഭേദഗതിയില്‍ ആവശ്യപ്പെടുന്നു. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്താല്‍ 20 വര്‍ഷത്തെ കഠിനതടവോ ആജീവനാന്ത തടവോ വധശിക്ഷയോ നല്‍കണമെന്നാണ് നിയമഭേദഗതി.
16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍ ചുരുങ്ങിയ ശിക്ഷാകാലയളവ് 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി വര്‍ധിപ്പിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള അവസരം എടുത്തു കളയുന്നതും കൂടിയാണ് നിയമഭേദഗതി. ബലാത്സംഗക്കേസില്‍ ചുരുങ്ങിയ ശിക്ഷ ഏഴ് വര്‍ഷം കഠിനതടവ് എന്നത് 10 വര്‍ഷമാക്കി. ഇത് പരമാവധി ജീവപര്യന്തം വരെ നീട്ടാനും ഒാര്‍ഡിനന്‍സ് നിര്‍ദേശിക്കുന്നു.
Post Your Comments