മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പിടിയിലായത് സംഘ പരിവാര്‍ പ്രവര്‍ത്തകനാണെന്ന പ്രചാരണം വ്യാജമാണെന്ന് പോലീസ്. ഹര്‍ത്താലിനു പിന്നില്‍ ആര് എസ് എസ് കാരാണെന്നു പറഞ്ഞിട്ടില്ലെന്ന് മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്റയും , മലപ്പുറം ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലും വ്യക്തമാക്കി.
ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ച വോയിസ് ഓഫ് യൂത്ത് അഡ്മിന്മാരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വെളിപ്പെടുത്തി.
also read: സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ : സംഭവം ഗുരുതരം : നിരോധനാജ്ഞ നീട്ടി
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചില മാധ്യമങ്ങള്‍ അത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നുണ്ട്. അത് ഓരോ ചാനലിന്റെയും അജണ്ട ആകാമെന്നും #ിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
Post Your Comments