WayanadKeralaLatest NewsNews

വയനാട് ജില്ലയിൽ ഫെബ്രുവരി 13ന് ഹർത്താൽ

വന്യജീവിയുടെ ആക്രമണം തടയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് കാർഷിക സംഘടന വ്യക്തമാക്കി

വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് കാർഷിക സംഘടന. വയനാട്ടിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ തുടർക്കഥയായി മാറിയതോടെയാണ് ഹർത്താൽ. ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് കർഷിക സംഘടന ആരോപിച്ചു. കാർഷിക സംഘടനയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ചൊവ്വാഴ്ച ഹർത്താൽ നടത്താൻ തീരുമാനിച്ചത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ, വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് കർഷിക സംഘടന അറിയിച്ചു.

കഴിഞ്ഞ നാല് വർഷത്തോളം വയനാട് ജില്ലയിലെ കർഷിക സംഘടനകൾ പ്രതിഷേധവും സമരവും നടത്തുന്നുണ്ട്. എന്നാൽ, വന്യജീവിയുടെ ആക്രമണം തടയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് കാർഷിക സംഘടന വ്യക്തമാക്കി. 5 ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങളുടെ ജീവന് സർക്കാർ നൽകിയിരിക്കുന്ന വിലയെന്നും സംഘടന ആരോപിച്ചു. ഇന്നലെ കാട്ടാന ആക്രമണത്തെ തുടർന്ന് അജീഷ് എന്ന യുവാവ് മരിച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് വയനാട് ജില്ലയിൽ നടന്നത്. അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

Also Read: സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് യുഎഇ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button