മാനന്തവാടി: വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. വന്യജീവി ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. മനുഷ്യജീവന് സുരക്ഷയൊരുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഹർത്താൽ അനുകൂലികൾ ആരോപിച്ചു. ഇന്ന് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ ജനങ്ങൾ മുതിരില്ലെന്നും, മനസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് വർഷക്കാലമായി കർഷിക സംഘടനകൾ വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുന്നുണ്ട്. എന്നിട്ടും, ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു. നിലവിൽ, മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. ആനയുടെ സാന്നിധ്യമുള്ള തിരുനെല്ലി പഞ്ചായത്തിലെയും, മാനന്തവാടിയിലെ 4 ഡിവിഷനുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.
Also Read: പിടിതരാതെ കാട്ടുകൊമ്പൻ ബേലൂര്‍ മഗ്‌ന: മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്
Post Your Comments