IdukkiKeralaLatest NewsNews

അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധം: ഇടുക്കിയിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ

ഹർത്താലിനോട് അനുബന്ധിച്ച് ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

മിഷൻ അരിക്കൊമ്പൻ തടഞ്ഞ ഹൈക്കോടതിയുടെ നിലപാടിനെതിരെ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഇടുക്കിയിലെ 13 പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെങ്കിലും, മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കിയിട്ടുണ്ട്. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെയാണ് ഹർത്താലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് തീരുമാനം.

രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. ഹർത്താലിനോട് അനുബന്ധിച്ച് ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ചിന്നക്കനാൽ പവർഹൗസിലും, പൂപ്പാറയിലും, കൊച്ചി ധനുഷ്കോടിയിലും ഉള്ള ദേശീയപാത ഉപരോധിക്കുന്നതാണ്. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും, ശല്യം തുടർന്നാൽ റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് ആരംഭിക്കുന്നതാണ്.

Also Read: അഡിഡാസ്: ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button