ന്യൂഡൽഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2018 മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്ന് സൂചന. രാഷ്ട്രീയപരമായ കാരണങ്ങൾ മൂലം ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കമാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിൽ. ക്രിക്കറ്റിന് കൂടുതല്‍ സാധ്യതകള്‍ തുറന്ന് വരുന്ന മലേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Read Also: ചികിത്സയ്ക്കെത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു
സെപ്റ്റംബര്‍ 13 മുതല്‍ 28 വരെ നടക്കുന്ന മത്സരങ്ങളിൽ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അതേസമയം, മത്സരത്തില്‍ ഇന്ത്യന്‍ ടീം പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments