Uncategorized

നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി (വീഡിയോ)

തിരുവനന്തപുരം: ബജറ്റ് അവതരണം ഒടുവിൽ കലാശിച്ചത് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കയ്യാങ്കളിയിൽ.  നെയ്യാറ്റിന്‍കര നഗരസഭയിലാണ് കൗണ്‍സിലര്‍മാര്‍ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഈരാറ്റിന്‍പുറം വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട് ഭൂമി കൈമാറ്റത്തെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. ഒടുവിൽ വാക്കുതർക്കം കയ്യാങ്കളിയിയായി മാറുകയായിരുന്നു.ഭൂമി കൈമാറ്റത്തില്‍ സെക്രട്ടറി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വച്ചു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു.

also read: കയ്യാങ്കളി കേസ് പിൻവലിച്ചത് തരം താഴ്ന്ന നടപടിയാണെന്ന് എം.എം ഹസൻ

വാക്കേറ്റം ചെയര്‍പേഴ്‌സണുനേരെ ആയതോടെ ഭരണപക്ഷ രംഗത്തിറങ്ങി. ഇതോടെ എല്‍ഡിഎഫ് യുഡിഎഫ് വാക്കുതർക്കം തമ്മിലടിയിലേക്ക് വഴിമാറി. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം യോഗം തടസപ്പെടുകയും പിന്നീട് സഭ പിരിയുകയും ചെയ്‌തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button