Latest NewsKeralaNews

ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖ പുറത്ത്, തീപിടിത്തമുണ്ടായാല്‍ ഉത്തരവാദിത്വം കോര്‍പറേഷനാണെന്ന് കരാറില്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ കെടുതികള്‍ എട്ടാംദിനവും തുടരുന്നതിനിടെ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. തീപിടിത്തമുണ്ടായാല്‍ ഉത്തരവാദിത്വം കോര്‍;പറേഷനാണെന്ന് കരാറില്‍ പറയുന്നു. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്വവും കോര്‍പറേഷനാണെന്നും കരാറിലുണ്ട്. ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി ബ്രഹ്മപുരത്ത് നഗരസഭയുണ്ടാക്കിയ മാലിന്യ സംസ്‌കരണ കരാര്‍ രേഖയാണ് പുറത്തുവന്നത്.

Read Also: വാൾമാർട്ടിന്റെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങി ഇന്ത്യ

പ്ലാന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്ത് തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ മാത്രമേ കരാറുകാരന് ഉത്തരവാദിത്വമുള്ളൂ. തൊഴിലാളികള്‍ക്ക് അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത കരാറുകാരനാണെന്നും കരാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പ്ലാന്റുകള്‍ക്ക് ചുറ്റും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിനകത്തേക്ക് തീ പടര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ കെടുതികളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കരാറുകാരന് കൈയൊഴിയാനും ബാധ്യത മുഴുവന്‍ കൊച്ചി കോര്‍പറേഷനുമേല്‍ കെട്ടിവയ്ക്കാനും രേഖാപ്രകാരം കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button