കൊച്ചി: തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കോര്പറേഷന്. ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുക. മാലിന്യത്തിന്റെ അളവിനനുസരിച്ച് പിഴയും കൂടുമെന്നും കോര്പറേഷന് അറിയിച്ചു.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി സിവില്‍ ഡിഫന്‍സിനെ നിയോഗിച്ച് കഴിഞ്ഞു. മാലിന്യ നിക്ഷേപം കൂടുതലുള്ള 50 കേന്ദ്രങ്ങളിലാണ് നിരീക്ഷണചുമതല നിര്‍വഹിക്കാനായി സിവില്‍ ഡിഫന്‍സിനെ നിയോഗിച്ചത്. 675 രൂപയാണ് ഇവരുടെ ദിവസവേതനമെന്നും കോര്പറേഷന് വ്യക്തമാക്കി.
Read Also : പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവം: പട്ന കോടതിയിൽ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് ഹാജരാകില്ല
അതേസമയം, കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം രൂപയാണ് കോര്പറേഷന് പിഴയായി ലഭിച്ചത്. ചില കേസുകളില്‍ മാലിന്യവുമായി എത്തുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുക്കുന്നുണ്ട്. മാലിന്യം തള്ളുന്നതിനുള്ള ദൗത്യം ക്വട്ടേഷന്‍ സംഘങ്ങളും ഏറ്റെടുക്കുന്നുവെന്ന സംശയം ബലപ്പെട്ടതോടെയാണ് പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയത്.
Post Your Comments